*.......................*.
Showing posts with label NOON MEAL. Show all posts
Showing posts with label NOON MEAL. Show all posts

13 Jun 2024

 NOON  MEAL MME FUND CIRCULAR

*MANAGEMENT MONITORING EVALUATION-(MME)* ഫണ്ട് പിൻവലിക്കുന്ന വിധം

Management Monitoring Evaluation-     (MME)   ഫണ്ട് പിൻവലിക്കുന്ന വിധം 

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി- ഫോമുകൾ, സ്റ്റേഷനറി, സോപ്പ്, ഗ്ലാസ്‌, ചവിട്ടി, തുടങ്ങിയ സാമഗ്രികൾ വാങ്ങുന്നതിനായി MME  മാർഗ്ഗനിർദ്ദേശ പ്രകാരം സ്കൂൾ ഫീഡിങ് സ്‌ട്രെങ്ത്  ആനുപാതികമായി തുക അനുവദിച്ചു നൽകിയിട്ടുണ്ട്.അത് പിൻവലിക്കുന്നതിനായി കാനറാ ബാങ്ക് സി എസ് എസ് പോർട്ടലിൽ ലോഗിൻ ചെയ്യുക.

CANARA BANK CSS PORTAL CLICK HERE TO LOGIN

പേയ്മെൻറ് ഫയൽ സജ്ജീകരിക്കുന്നതിനായി  സിഎസ് എസ് പോർട്ടലിൽ മേക്കർ ആയി login ചെയ്യുക. 

തുടർന്ന് Main Menu > Payment File > Initiate Payment  എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക . 

തുറന്നുവരുന്ന പുതിയ സ്ക്രീനിൽ  New File വന്നിട്ടുണ്ടാകും.  അതില്‍ INITIATE PAYMENT ആവശ്യമായ വിവരങ്ങൾ ചേർത്ത് നൽകേണ്ടതുണ്ട്. 

ORDER NO =  ഓട്ടോമാറ്റിക്കായി ജനറേറ്റ് ചെയ്യപ്പെടും

BANK ACCOUNT NUMBER = സ്കൂളിന്‍റെ കാനറ ബാങ്ക് അക്കൗണ്ട് നമ്പർ (PFMS) അവിടെ പ്രദർശിപ്പിക്കപ്പെടും

PAYEE TYPE  = Vendor

TXN NATURE  = Expenditure

TXN PURPOSE  = Payment

TXN TYPE   = New

FIN YR  = 2025

PROJECT ID :   ഒന്നും ചേർക്കേണ്ടതില്ല.

NARRATION : MME FUND 2024-25

SANCTION No : പ്രധാനാധ്യാപകന്‍റെ പ്രൊസീഡിംഗ്സ്  നമ്പർ നൽകാവുന്നതാണ്.

SANCTION DT:   പ്രൊസീഡിംഗ്സ്  തയ്യാറാക്കിയ ഡേറ്റും നൽകാം.

പ്രൊസീഡിംഗ്സ്  കോപ്പി ആവശ്യമെങ്കിൽ  Upload ചെയ്യാം.

തുടർന്ന് ഫയൽ SAVE ചെയ്യുന്നു.  File Saved എന്ന മെസ്സേജ് പ്രത്യക്ഷപ്പെടുകയും ഒരു ഓർഡർ ഐഡി ജനറേറ്റ് ചെയ്യപ്പെടുകയും ചെയ്യും.

അതിനുശേഷം Proceed to Selecting Beneficiary/ Vendor എന്നുള്ളതിൽ ക്ലിക്ക് ചെയ്യുമ്പോൾ തുറന്നു വരുന്ന ജാലകത്തില്‍ വെൻഡർ ഐ .ഡി നല്‍കി  FETCH ചെയ്തോ  FIND VENDOR  മുഖേന ACCOUNT NAME OR NUMBER നല്‍കി SEARCH ചെയ്തോ നമുക്ക് പേയ്മെൻറ് ഫയലിലേക്ക് വെൻഡറെ  ആഡ് ചെയ്യാവുന്നതാണ്.

അല്ലെങ്കില്‍ Main menu >> Payment > Payment File > Add Beneficiary or Vendor  എന്ന രീതിയിലും ആഡ് ചെയ്യാവുന്നതാണ്.ഒരു തവണ  പേയ് മെന്‍റ്   ഫയലിന്  ഓര്‍ഡര്‍ നമ്പര്‍ ലഭിച്ചാല്‍ അതേ ഫയല്‍ എഡിറ്റ്‌ ചെയ്യണമെങ്കിലും വെണ്ടറെ  ചേർക്കണമെങ്കിലും മേല്‍ രീതി തെരഞ്ഞെടുക്കണം

 FETCH ചെയ്ത പേയ്മെൻറ് ഫയലിലേക്ക് വെൻഡറെ  ആഡ് ചെയ്യാവുന്നതാണ്.തുടര്‍ന്ന് വരുന്ന VENDOR-വിശദാംശങ്ങൾ പരിശോധിച്ച ശേഷം   SELECT COMP യില്‍ ക്ലിക്ക് ചെയ്യുക.


 COMPONENTS ചേര്‍ക്കേണ്ടതുണ്ട്.  05-Management Monitoring Evaluation എന്നതാണ് വിദ്യാലയങ്ങള്‍ സെലക്ട്‌ ചെയ്യേണ്ടത്.അതിനു ശേഷം PROCEED ക്ലിക്ക് ചെയ്യുക. 

comp code = 05 എന്നതിന്‍റെ തൊട്ടടുത്ത കളത്തില്‍ പ്രസ്തുത വെണ്ടറിന്  അനുവദിച്ച തുക നല്‍കുക. 

(LIMIT AVAILABLE എന്നതില്‍  AEO സെറ്റ് ചെയ്ത ലിമിറ്റില്‍ നീക്കിയിരുപ്പ് തുക അറിയാവുന്നതാണ്.  Payee Type,Tax Amount,Is Deduction ? എന്നിടത്ത് ഒന്നും ചെയ്യേണ്ടതില്ല.)

വെൻഡര്‍ക്കു  അനുവദിക്കപ്പെട്ട തുകയും ചേർത്ത് Add component യില്‍ ക്ലിക്ക് ചെയ്യുക. 

തുടര്‍ന്ന് വരുന്ന Added Component-വിശദാംശങ്ങൾ പരിശോധിച്ച ശേഷം   Add Ventor യില്‍ ക്ലിക്ക് ചെയ്യുക.നല്‍കിയ വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ DELETE ചെയ്യാവുന്നതാണ്. ഓരോ വെണ്ടര്‍ക്കും നല്‍കേണ്ട തുക രേഖപ്പെടുത്തി സേവ് ചെയ്തു  കഴിഞ്ഞാൽ   ഡ്രോപ്ഡൗൺ  നിന്നും പെയ്മെൻറ് തരം BRANCH ADVISE /തിരഞ്ഞെടുക്കുക. 

oder idയിൽ  നല്‍കിയ വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ REJECT  ചെയ്യാവുന്നതാണ്.Branch Advice തെരഞ്ഞെടുത്ത്  Initiate Payment File  ബട്ടനിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ ഡാറ്റ  Checker login ലേക്ക് സമർപ്പിക്കപ്പെടും. 

പെയ്‌മെന്റ് ഫയൽ അംഗീകാരത്തിനും പി. പി. എ ജനറേഷനുമായി,  ചെക്കർ  ആയി Login ചെയ്യുക. 

Main Menu >Approve>Payment>Approve Payment  എന്ന ക്രമത്തിൽ ക്ലിക്ക് ചെയ്യുമ്പോൾ പുതിയ പേജിൽ എത്തും.

അവിടെ അംഗീകരിക്കേണ്ട എൻട്രികളുടെ ലിസ്റ്റില്‍ നിന്നും  ORDER NUMBER തെരഞ്ഞെടുത്ത്  FETCH ക്ലിക്ക് ചെയ്യുക. 

തുടര്‍ന്ന് വരുന്ന വിശദാംശങ്ങൾ പരിശോധിച്ച ശേഷം  എൻട്രി അംഗീകരിക്കുന്നതിന്  Approve and Generate OTC Advice ബട്ടണിൽ ക്ലിക്ക് ചെയ്യുക.നല്‍കിയ വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ REJECT  ചെയ്യാവുന്നതാണ്.

തുടർന്ന്  PPA ജനറേറ്റ് ചെയ്യുന്നതിനുവേണ്ടി Main Menu >Approve>Payment>Generate PPA/DSC  എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. 

തുടർന്നുവരുന്ന ജാലകത്തിൽ  നിന്നും ബന്ധപ്പെട്ട PAYMENT നുള്ള പി പി എ സൃഷ്ടിക്കാൻ  എൻട്രിയുടെ  തുടക്കത്തിലുള്ള ADVICE ബട്ടണിൽ ക്ലിക്ക് ചെയ്യുക.

 ഇത്തരത്തിൽ ജനറേറ്റ് ചെയ്യപ്പെടുന്ന  PPA ഹെഡ്മാസ്റ്റർ രണ്ടിടത്തും  ഒപ്പിട്ടശേഷം അതാത്  ശാഖകളിൽ സമർപ്പിക്കേണ്ടതുണ്ട്. 2 COPY എടുത്ത് ഒന്ന് ബാങ്കില്‍ നല്‍കുക രണ്ടാമത്തെ കോപ്പി ബാങ്കില്‍ നിന്നും ഒപ്പ് വാങ്ങി സ്കൂളില്‍ സൂക്ഷിക്കുക . 

  ഒരു PPA യുടെ കാലാവധി 10 ദിവസമാണ്. ഇത്തരത്തിൽ ജനറേറ്റ് ചെയ്യപ്പെടുന്ന പി പി എ ബാങ്ക് സമർപ്പിച്ചാൽ 6 മുതൽ 24  മണിക്കൂറിനുള്ളിൽ വെൻഡർക്ക് പണം എത്തിച്ചേരും. ജനറേറ്റ് ചെയ്യപ്പെട്ട പി പി എ  ക്യാൻസൽ ചെയ്യുന്നതിന് REJECT ചെയ്യാം. ബാങ്ക് INITIATE ചെയ്താല്‍ നമുക്ക്ക്യാന്‍സല്‍  ചെയ്യാന്‍ കഴിയില്ല . 

STATUS അറിയുന്നതിനായി 

1.MAIN MENU >> REPORT  > TRANSACTION REPOT > ഓര്‍ഡര്‍ നമ്പര്‍ നല്‍കി പരിശോധിക്കാവുന്നതാണ്‌.

2.MAIN MENU >> REPORT  > STATEMENT > - ACCOUNT NUMBER ( NOON MEAL CANARA BANK PFMS )നല്‍കിയും പരിശോധിക്കാവുന്നതാണ്‌.

4 Jun 2024

 NOONMEAL DECLARATION 2024-25 PDF

NMP BENEFICIARY PDF  EXCEL

BASIC DETAILS  EXCEL

NMP FORM PDF

NMP DATA PDF

 PFMS CHECKER& MAKER CHANGE FORM PDF

15 Nov 2023

 NOON MEAL -സംരക്ഷണ സമിതി രൂപീകരണം CIRCULAR

THIS ORDER CANCELLED ORDER

15 Sept 2022

 NOON MEAL -MDMS ANNUAL DATA CAPTURE SHEET  PDF

MSMS  EXCESS AMOUNT REFUND CHALLAN HEAD CIRCULAR

10 Aug 2022